Skip to main content

Posts

Showing posts from June, 2017

വായനക്കാർഡുകൾ

കൊച്ചു കൂട്ടുകാർക്കു വേണ്ടിയുള്ള വായനകാർഡ് മോഡലുകൾ നൽകുന്നു. ഇതുപോലെ അമ്മമാർക്ക് വരച്ചുണ്ടാക്കി മത്സരത്തിൽ പങ്കെടുക്കാം. Vayanakard

വായനദിനം - പോസ്റ്ററുകള്‍

വായനദിനത്തോട് അനുബന്ധിച്ച് സ്കൂളുകളില്‍ തയ്യാറാക്കി കൊണ്ടുവരാവുന്ന ഏതാനും പോസ്റ്ററുകളുടെ മാതൃകകള്‍ നല്‍കുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. പോസ്റ്ററുകള്‍

വായനാവാരം - വിപുലമായ പരിപാടികള്‍

വായനാവാരത്തോട് അനുബന്ധിച്ച് സ്കൂളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കുട്ടികളെ നിരന്തര വായനക്കാരാക്കാനും എഴുത്തില്‍ ആഭിമുഖ്യമുള്ളവര്‍ക്ക് അതില്‍ പ്രത്യേക പരിശീലനം നല്‍കാനും ഉദ്ദേശിക്കുന്നു. അമ്മമാര്‍ക്കും പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ ലൈബ്രറിയിലേക്ക് എന്റ ഒരു പുസ്തകം എന്ന പരിപാടിയിലൂടെ എല്ലാ കുട്ടികളും അധ്യാപകരും സ്കൂളിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നു. 19ാം തീയതി പുസ്തകം കൊണ്ടുവരുന്നവര്‍ ചേര്‍ന്നാണ് വായനാവാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 26ാം തീയതി വരെ നീളുന്ന പരിപാടിയുടെ വിശദമായ പ്രോഗ്രാം ചുവടെ ചേര്‍ക്കുന്നു.

വായനാദിനം - ക്വിസ് സഹായി

വായനാദിനം ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ചോദ്യം 1 ചോദ്യം 2 ചോദ്യം 3 ചോദ്യം 4 ചോദ്യം 5 ക്വിസ് hs ക്വിസ് up   ക്വിസ് LP  കവികളുടെ വിളിപ്പേരുകൾ  

ദിനാചരണങ്ങള്‍ ഹൈടെക്ക് സംവിധാനത്തിലൂടെ...

സ്കൂളില്‍ ഹൈടെക്ക് സൗകര്യങ്ങള്‍ ലഭ്യമായതോടെ  എല്ലാ രംഗത്തും ഐടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന കാര്യക്ഷമതാ വര്‍ധന വിദ്യാഭ്യാസ രംഗത്തും ഫലപ്രദമാക്കാന്‍ വിദ്യാലയം മുന്നിട്ടിറങ്ങുകയാണ്. പാഠഭാഗങ്ങള്‍ വിനിമയം ചെയ്യുന്നതിന് ഇത് ഉപയോഗിക്കുന്നത് കൂടാതെ വിവിധ ദിനാചരണങ്ങളും അതിന്റെ ഭാഗമായ മത്സരങ്ങളുമൊക്കെ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കാര്യക്ഷമമാക്കുന്ന സംവിധാനം 2017 ജൂണ്‍ 19 ന്റെ വായനദിനത്തോടു കൂടി സ്കൂളില്‍ ആരംഭിക്കുകയാണ്. ക്വിസ് മത്സരങ്ങള്‍ക്ക് ആവശ്യമായ ചോദ്യങ്ങളും ഉത്തരങ്ങളും, പ്രസംഗ മത്സരത്തിനുള്ള വായനാ സാമഗ്രികള്‍, ആലാപനത്തിനുള്ള കവിതകള്‍, പാട്ടുകള്‍, നൃത്തങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ക്കും ടീച്ചേഴ്സിനും രക്ഷിതാക്കള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടും. ഇവയെല്ലാം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതു കൂടാതെ ആവശ്യമായവര്‍ക്ക് വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെയും എത്തിക്കുക എന്നതും ലക്ഷ്യം വെച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.