Skip to main content

Posts

Showing posts from October, 2012

ഗാന്ധിജയന്തി ആഘോഷങ്ങള്‍

അഞ്ഞൂറ് മാഗസീനുകളുമായി ഗാന്ധി അനുസ്മരണ പരിപാടികള്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ് . എല്‍ . പുരം ഗവ . ഹയര്‍ സെക്കണ്ടറി സ്കൂളില്‍ “ബാപ്പുജി എന്റെ ജീവിതത്തിലേയ്ക്ക് " എന്ന പേരില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ അഞ്ഞൂറ് വ്യക്തിഗത മാഗസിനുകളുടെ പ്രകാശനവും ഗാന്ധി ജയന്തി ആഘോഷവും നടന്നു . ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ , ചിത്രങ്ങള്‍ , മറ്റ് ശേഖരണങ്ങള്‍ , സ്വന്തം രചനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് മാഗസിനുകള്‍ തയ്യാറാക്കിയത് . ഇവയില്‍ നിന്നുള്ള പ്രസക്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ ക്ലാസ്സ് തല ചുമര്‍പത്രങ്ങളും ചടങ്ങില്‍ പ്രകാശിപ്പിച്ചു .. ഗാന്ധി - ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരം , ഗാന്ധി ക്വിസ്സ് മത്സരം എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു . ഗാന്ധി അനുസ്മരണ ദിനത്തോടനുബന്ധിച്ച് രാവിലെ എല്ലാ കുട്ടികളും സ്കൂള്‍ ശുചീകരണ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു . ഉച്ചയ്ക്ക് പി‍ . റ്റി . എയുടെ ആഭിമുഖ്യത്തില്‍ എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കി . ഉച്ചയ്ക്കു ശേഷം കുട്ടികള്‍ തയ്യാറാക്കിയ മ