Skip to main content

ഗാന്ധിജയന്തി ആഘോഷങ്ങള്‍


അഞ്ഞൂറ് മാഗസീനുകളുമായി
ഗാന്ധി അനുസ്മരണ പരിപാടികള്‍
ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ്.എല്‍.പുരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ “ബാപ്പുജി എന്റെ ജീവിതത്തിലേയ്ക്ക്" എന്ന പേരില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ അഞ്ഞൂറ് വ്യക്തിഗത മാഗസിനുകളുടെ പ്രകാശനവും ഗാന്ധി ജയന്തി ആഘോഷവും നടന്നു. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍,ചിത്രങ്ങള്‍,മറ്റ് ശേഖരണങ്ങള്‍,സ്വന്തം രചനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് മാഗസിനുകള്‍ തയ്യാറാക്കിയത്.ഇവയില്‍ നിന്നുള്ള പ്രസക്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ ക്ലാസ്സ് തല ചുമര്‍പത്രങ്ങളും ചടങ്ങില്‍ പ്രകാശിപ്പിച്ചു..ഗാന്ധി - ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരം,ഗാന്ധി ക്വിസ്സ് മത്സരം എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.ഗാന്ധി അനുസ്മരണ ദിനത്തോടനുബന്ധിച്ച് രാവിലെ എല്ലാ കുട്ടികളും സ്കൂള്‍ ശുചീകരണ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.ഉച്ചയ്ക്ക് പി‍.റ്റി.എയുടെ ആഭിമുഖ്യത്തില്‍ എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കി.ഉച്ചയ്ക്കു ശേഷം കുട്ടികള്‍ തയ്യാറാക്കിയ മാഗസിനുകള്‍, ചുമര്‍പത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടത്തി.ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി സ്കൂളില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ അവതരണം,ചുനക്കര ജനാര്‍ദ്ദനന്‍ നായരുടെ ഗാന്ധി അനുസ്മരണ പ്രഭാഷണം എന്നിവയും ഇതോടൊന്നിച്ച് നടന്നു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ചേര്‍ത്തല വിദ്യാഭ്യാസ ഓഫീസര്‍ ജിമ്മി.കെ.ജോസ് കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.പി.റ്റി.. പ്രസിഡന്റ് ഡി.ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ് മിസ്ട്രസ്സ് മേരിക്കുട്ടി ലൂക്കോസ്,മാരാരിക്കുളം എസ്..കെ.ജി.അഗസ്റ്റിന്‍,പി..ജോണ്‍ ബോസ്കോ,ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്കൂള്‍ അസംബ്ലി

ഷീജടീച്ചര്‍ അനുസ്മരണം



ശുചീകരണ പ്രവര്‍ത്തനങ്ങള്‍

ഉച്ചഭക്ഷണം തയ്യാറാക്കല്‍

ഉച്ചഭക്ഷണവിതരണം പി.റ്റി.എ. പ്രസിഡന്റ് ഡി.ശ്രീകുമാര്‍ നിര്‍വഹിക്കുന്നു

കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണം

ഗാന്ധി പതിപ്പുകളുടെ പ്രദര്‍ശനം






ഗാന്ധിജിയെ കുറിച്ചുള്ള ഡോക്യുമെന്ററി അവതരണം

ഗാന്ധിജയന്തി സമ്മേളനം

സ്വാഗതം - മേരിക്കുട്ടി ലൂക്കോസ്,HM


ഉദ്ഘാടനം - പ്രഭാമധു,പഞ്ചായത്ത് പ്രസിഡന്റ്

ഗാന്ധിജി സ്റ്റേജിലേക്ക്.....


ഗാന്ധി സന്ദേശം - ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍

സമ്മാനവിതരണം - ജിമ്മി.കെ.ജോസ്,D.E.O,ചേര്‍ത്തല


കെ.ജി.അഗസ്റ്റിന്‍,മാരാരിക്കുളം S.I
ക്ലാസ്സ് തല ഗാന്ധി ക്വിസ്സ്


ദിലീപ്കുമാര്‍,സ്റ്റാഫ് പ്രതിനിധി



Comments

Popular posts from this blog

ചാന്ദ്രദിനം - വിവിധ പ്രവര്‍ത്തനങ്ങള്‍

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ചാന്ദ്രദിനം 2017

വായനാവാരം - വിപുലമായ പരിപാടികള്‍

വായനാവാരത്തോട് അനുബന്ധിച്ച് സ്കൂളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കുട്ടികളെ നിരന്തര വായനക്കാരാക്കാനും എഴുത്തില്‍ ആഭിമുഖ്യമുള്ളവര്‍ക്ക് അതില്‍ പ്രത്യേക പരിശീലനം നല്‍കാനും ഉദ്ദേശിക്കുന്നു. അമ്മമാര്‍ക്കും പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ ലൈബ്രറിയിലേക്ക് എന്റ ഒരു പുസ്തകം എന്ന പരിപാടിയിലൂടെ എല്ലാ കുട്ടികളും അധ്യാപകരും സ്കൂളിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നു. 19ാം തീയതി പുസ്തകം കൊണ്ടുവരുന്നവര്‍ ചേര്‍ന്നാണ് വായനാവാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 26ാം തീയതി വരെ നീളുന്ന പരിപാടിയുടെ വിശദമായ പ്രോഗ്രാം ചുവടെ ചേര്‍ക്കുന്നു.